മികച്ച ഡോക്ടറെ ആശുപത്രിയിലെ സൂപ്രണ്ടായ ഭാര്യ പൊന്നാട അണിയിച്ചു ആദരിച്ചു
കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയിലെ മികച്ച ഡോക്ടറായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഡോക്ടർ പി ആർ ബിജുമോനെ ആശുപത്രിയിലെ സഹപ്രവർത്തകർ ആദരിച്ചു.
ഇതേ ആശുപത്രിയിലെ സൂപ്രണ്ടും ഡോക്ടർ ബിജുമോന്റെ ഭാര്യയുമായ ഡോക്ടർ എം ശാന്തിയാണ് ഡോ: ബിജുമോനെ പൊന്നാട അണിയിച്ച് ആദരിച്ചത്. ആശുപത്രി പി. ആർ. ഒ., ഡോ: രേഖ, ഡോ: പ്രസാദ് മണി, ഡോ.മനു, സണ്ണി, ബൈജു എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.