സെയ്‌ന്റ് മേരീസ്, സെയ്‌ന്റ് ജോസഫ്, വ്യാകുലമാത ഫെറോന പള്ളി ഇടവകളുടെ സംയുക്ത തിരുനാൾ
മുണ്ടക്കയം: സെയ്‌ന്റ് മേരീസ്, സെയ്‌ന്റ് ജോസഫ്, വ്യാകുലമാത ഫെറോന പള്ളി എന്നീ കത്തോലിക്ക ഇടവകളുടെ സംയുക്തതിരുനാൾ ആഘോഷത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് വികാരിമാരായ ഫാ. ടോംജോസ്, ഫാ.ജെയിസ് ആയല്ലൂർ ഫാ. മത്തായി മണ്ണൂർ വടക്കേതിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സെയ്‌ന്റ് ജോസഫ് മലങ്കര സുറിയാനി പളളിയിൽ അഞ്ചി ന് രാവിലെ 8.30-ന് കൊടിയേറ്റ്. വൈകീട്ട് 5ന് ഫാ.ഗീവർഗീസ് പാലമൂട്ടിൽ തെക്കേതിൽ ആരാധനകൾക്ക് നേതൃത്വം നൽകും. 12-ന് വൈകീട്ട് അഞ്ചിന് കോട്ടയം അതിരൂപത സഹായമെത്രാൻ മോസ്റ്റ്.ഡോ.ഗീവർഗീസ് മാർ അപ്രേം തിരുനാൾ കുർബാനയ്ക്ക് നേതൃത്വംനൽകും. സെയ്‌ന്റ് മേരീസ് റോമൻ കത്തോലിക്ക പളളിയിൽ അഞ്ചിന് രാവിലെ 10-ന് കൊടിയേറ്റ്.12-ന് വൈകീട്ട് 3.30-ന് മോൺ ഫാ.സെബാസ്റ്റ്യൻ പൂവത്തിങ്കൽ തിരുന്നാൾ ദിവ്യബലി നടത്തും. വ്യാകുലമാത ഫെറോന പള്ളിയിൽ ശനിയാഴ്ച വൈകീട്ട് 4.45-ന് കൊടിയേറ്റ്. റവ.ഫാ.ദീപു പുത്തൻപുരയ്ക്കൽ കുർബാനയും. 12-ന് മൂന്നിന് റവ.ഫാ.ജോമി കുമ്പുക്കാട്ട് തിരുന്നാൾ കുർബാനയും നടത്തും. വൈകീട്ട് അഞ്ചിന് സംയുക്ത ഇടവകളുടെ നേതൃത്വത്തിൽ തിരുന്നാൾ പ്രദക്ഷിണം നടക്കും. ഭാരവാഹികളായ ചാർലി കോശി, റെജി ചാക്കോ, ഷാജി ചാണ്ടി, സണ്ണി ചാണ്ടി, ജോയി വയലിൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.