KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഞ്‌ജലി ജേക്കബ് – കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി അഞ്ജലി ജേക്കബിനെ തെരഞ്ഞെടുത്തു. മുന്നണി ധാരണ പ്രകാരം കേരള കോൺഗ്രസ് -എമ്മിലെ ജോളി മടുക്കക്കുഴി രാജിവച്ച ഒഴിവിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് സി.പി.ഐയിലെ അഞ്ജലി ജേക്കബിനെ തെരഞ്ഞെടുത്തത്.

നിലവിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനാണ് അഞ്ജലി. എ.ഡി.സി ജനറൽ ജി. അനീസ് വരണാധികാരിയായിരുന്നു. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, കൃഷ്ണകുമാർ, സാജൻ കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!