കാപ്പുകയം അരി എലിക്കുളം നാട്ടുചന്തയിൽ വിപണനത്തിന്
എലിക്കുളം: കാപ്പുകയം പാടശേഖരത്തിലെ കർഷകർ തയ്യാറാക്കിയ അരി കുരുവിക്കൂട്ടുള്ള എലിക്കുളം നാട്ടുചന്തയിൽ വിപണനത്തിന്. 12 ഏക്കറിൽ തുടങ്ങി 40 ഏക്കറിലേറെ കൃഷി നടത്തിയ പാടശേഖരത്തിലെ കർഷകനായ ഔസേപ്പച്ചൻ പരമ്പരാഗത രീതിയിൽ നെല്ല് പുഴുങ്ങി തയ്യാറാക്കിയ അരിയാണ് ആദ്യം വിപണിയിലെത്തിയത്. ആദ്യവില്പന പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട് എലിക്കുളം സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം ഗോപിദാസിന് നൽകി നിർവഹിച്ചു.
രാജു അമ്പലത്തറ, എ.ജെ. അലക്‌സ്‌റോയ്, അനൂപ് കരുണാകരൻ, വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട് എന്നിവർ പങ്കെടുത്തു.