KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പകലരങ്ങിൽ ശ്രീശക്തിവിജയം

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് പകലരങ്ങിൽ ശ്രീശക്തിവിജയം (പരാശക്തി മാഹാത്മ്യം) കഥകളി വ്യാഴാഴ്ച രണ്ടിന് നടത്തും. പുതിയകാവ് ദേവസ്വത്തിന്റെ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന തോടയത്തോടെയാണ് കഥകളി. മുൻകാലങ്ങളിൽ ദേവീസ്തുതിപരമായ ഈ ചടങ്ങ് തിരശ്ശീലയ്ക്ക് പിന്നിലായിരുന്നു. ആസ്വാദകർക്ക് കാണത്തക്കവിധം അരങ്ങിൽ തോടയം നടത്തുന്നു എന്ന പ്രത്യേകതയോടെയാണ് കഥകളി.

എൻ.എസ്.എസ്.പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്.മോഹൻ കളിവിളക്ക് തെളിക്കും. നാട്യമണ്ഡലം ഡയറക്ടർ മീനടം ഉണ്ണികൃഷ്ണന്റെ കഥാഖ്യാനത്തോടെയാണ് കളിയരങ്ങ്. ശ്രീശക്തിവിജയത്തിന്റെ രചയിതാവ് ഡോ. രാജശേഖരൻ പി.വൈക്കത്തിനെ വേദിയിൽ പുതിയകാവ് ദേവസ്വം ആദരിക്കും. കലാമണ്ഡലം ഭാഗ്യനാഥൻ, കലാമണ്ഡലം അനിൽകുമാർ, ആർ.എൽ.വി.അനുരാജ്, കലാമണ്ഡലം ആദിത്യൻ, നാട്യമണ്ഡലം വിമൽകുമാർ, ശിവപ്രസാദ് എന്നിവർ വേഷമിടും.

error: Content is protected !!