KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അശരണർക്ക് ‘സ്നേഹവീട്‌’ ഒരുക്കാൻ എം.ഇ.എസിലെ വിദ്യാർഥികൾ 

എരുമേലി: സ്നേഹവീടുമായി എരുമേലി എം.ഇ.എസ്. കോളേജ് അധികൃതരും വിദ്യാർഥികളും. വെച്ചൂച്ചിറയിൽ പ്രവർത്തിക്കുന്ന മേഴ്‌സി ഹോമിനാണ് 15 ലക്ഷം രൂപ ചെലവിൽ 1000 ചതുരശ്രയടി വിസ്തീർണമുള്ള വീടൊരുക്കുന്നത്. 

കോളേജ് മാനേജ്‌മെന്റ്, എൻ.എസ്.എസ്. യൂണിറ്റ്, ഐ.ക്യു.സി., എം.ഇ.എസ്. ജില്ലാ കമ്മിറ്റി, അധ്യാപക-അനധ്യാപകർ തുടങ്ങിയവരുടെ സഹകരണത്തോടെയും സമ്മാനക്കൂപ്പൺ വഴി ധനസമാഹരണം നടത്തിയുമാണ് തുക കണ്ടെത്തുന്നത്. 

നിർമാണോദ്ഘാടനം വ്യാഴാഴ്ച നാലിന് കളക്ടർ പി.കെ. ജയശ്രീ നിർവഹിക്കും. എം.എം. ഹനീഫ് അധ്യക്ഷത വഹിക്കും. കോളേജിന് അനുവദിച്ച എൻ.സി.സി. യൂണിറ്റിന്റെ ഉദ്ഘാടനം കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്താറാം നിർവഹിക്കും. പത്രസമ്മേളനത്തിൽ പി.എം. അബ്ദുൽസലാം, ഷെഹിം വിലങ്ങുപാറ, എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!