അഞ്ചലിപ്പ കിഴക്കേത്തലയ്ക്കൽ കുടിവെള്ളപദ്ധതി ; വെള്ളമെത്തും 70 കുടുംബങ്ങൾക്ക്
അഞ്ചലിപ്പ കിഴക്കേത്തലയ്ക്കൽ മേഖലയിലേക്കുള്ള കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘടനം ചീഫ് വിപ്പ് എൻ.ജയരാജ് നിർവഹിക്കുന്നു
കാഞ്ഞിരപ്പള്ളി: അഞ്ചലിപ്പ കിഴക്കേത്തലയ്ക്കൽ മേഖലയിൽ കുടിവെള്ളപ്രശ്‌ന പരിഹരത്തിന് പദ്ധതി നിർമാണം ആരംഭിച്ചു. ചിറ്റാർപുഴയുടെ തീരത്ത് നിർമിക്കുന്ന കുളത്തിൽനിന്ന് വെള്ളം പമ്പ്ചെയ്ത് കിഴക്കേത്തലയ്ക്കൽ മുകൾഭാഗത്ത് സ്ഥാപിക്കുന്ന ടാങ്കിൽ വെള്ളമെത്തിക്കും. പ്രദേശത്തെ എഴുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുമെന്ന് വാർഡംഗം റിജോ വാളാന്തറ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ജെസി ഷാജന്റെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി അനുവദിച്ച 10 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നിർമാണോദ്ഘാനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നടത്തി. വാർഡംഗം റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ടി.ജെ. മോഹനൻ, വി.പി. രാജൻ, ഷമീർഷാ അഞ്ചലിപ്പ, സ്മിത രവി, ജോസഫ് കടന്തോട്, രതീഷ് കടമ്പനാട്ട്, സുജമോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.