KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വില്ലേജ് ഓഫീസ് മാർച്ച് 

 

കൊക്കയാർ: കുട്ടിക്കാനത്തുനിന്ന് കൊക്കയാർ പഞ്ചായത്തിലേക്കുള്ള റോഡ് അലൈൻമെന്റ് മാറ്റിയെന്നാരോപിച്ച് ജനകീയ സമരസമിതി വില്ലേജ് ഒാഫീസ് മാർച്ച് നടത്തി. സമിതി ജനറൽ കൺവീനർ സുബിൻ ബാബുവിന്റെ അധ്യക്ഷതയിൽ ചെയർമാൻ കെ.ആർ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നൗഷാദ് വെംബ്ലി, ഈപ്പച്ചൻ മാത്യു, കെ.ആർ. വിക്രമൻ, ഓമന രവി, അജിത് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വാഴൂർ സോമൻ എം.എൽ.എ. ഇടപെട്ട് അലൈൻമെന്റ് മാറ്റിയെന്നാണ് സമരക്കാർ ആരോപിച്ചത്.

error: Content is protected !!