എരുമേലി എം ഇ എസ് കോളേജിൽ സ്നേഹവീടിന്റെ ശിലാസ്ഥാപനം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ നിർവഹിച്ചു.
എരുമേലി : എരുമേലി എം ഇ എസ് കോളേജിൽ സ്നേഹവീടിന്റെ ശിലാസ്ഥാപനം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ നിർവഹിച്ചു..,എൻ സി സി യൂണിറ്റിന്റെ ഉദ്‌ഘാടനം ആർമി വിംങ്ങ് എ ൻ സി സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്തറാം നിർവഹിച്ചു..
ഭൂമിയിൽ വരുന്ന എല്ലാ മനുഷ്യരും എല്ലാ അവകാശങ്ങളോടെയാണ് കടന്നുവരുന്നത് .മനുഷ്യർ എല്ലാം ഒന്നുപോലെ കഴിഞ്ഞ മാവേലി വാണ നാടിന്റെ ഓർമ്മയിൽ എല്ലാവരും ജാതി മത ,സമവാക്യങ്ങൾക്കപ്പുറം ഏകോദര സഹോദരരെ പോലെ കഴിയണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ .പി കെ ജയശ്രീ ഐ എ എസ്. എരുമേലി എം ഇ എസ് കോളേജിൽ സ്നേഹവീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ .
എം ഇ എസ് കോളേജിൽ പുതുതായി അനുവദിച്ച കേരള ബറ്റാലിയൻ്റെ എൻസിസി ആർമി വിംഗിൻ്റെ ഉൽഘാടനവും നടന്നു . ആർമിവിംങ്ങ് എ ൻ സി സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്ത റാമുമാണ് ഉൽഘാടനം ചെയ്തത് . വെച്ചുച്ചിറ മേഴ്സി ഹോമിന് 15 ലക്ഷം രൂപ ചെലവിട്ടാണ് സ്‌നേഹവീട് കോളേജ് എൻ എസ് എസിന്റെ സഹകരണത്തോടെ നിർമ്മിച്ചു നൽകുന്നത് .
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേണൽ ദാമോദരൻ പി ,ഡോ .ഇ എൻ ശിവദാസ് , തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് മാർ ക്ലിമീസ് , എം ഇ എസ് ജില്ലാ പ്രസിഡന്റ് എഞ്ചിനീയർ എം എം മുഹമ്മദ് ഹനീഫ് ,സെക്രട്ടറി ഷഹാസ് പറപ്പള്ളിൽ , എം ഇ എസ് കോളേജ് ചെയർമാൻ ഹാജി പി എം അബ്ദുൽ സലാംപാറയ്ക്കൽ, സെക്രട്ടറി അഡ്വ: കെ എം മുഹമ്മദ് നജീബ്,എസ് മുഹമ്മദ് ഫുവാദ് ,എം ഇ എസ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹീം വിലങ്ങു പാറ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ: അനിൽ കുമാർ തുടങ്ങിയവർ പ്രസംഹിച്ചു.