KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കളഞ്ഞു കിട്ടിയ പണം തിരികെ നൽകി മാതൃകയായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തകർ

കാഞ്ഞിരപ്പള്ളി: നഷ്ടപ്പെട്ട 6,000 രൂപ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ താമസക്കാരിയായ റഹ്‌മ മൊയ്ദീൻ .
വാർഡിലെ അജൈവ മാലിന്യ ശേഖരണത്തിന് ഇറങ്ങിയ ഹരിതകര്‍മസേന അംഗങ്ങളായ അനുമോൾ രാജന്‍, ജനനി കെ.കെ എന്നിവർക്കാണ് തോട്ടുമുഖം ഭാഗത്തെ റോഡിൽ നിന്നും നിന്നും പണം ലഭിച്ചത്. തുടർന്ന് വാർഡ് മെമ്പർ അനുഷിയ സുബിനെ വിവരം അറിയിക്കുകയും പണം നഷ്ടപ്പെട്ട ആളെ കണ്ടെത്തുകയും ചെയ്തു.
ഗ്രാമപഞ്ചായത്തില്‍ വെച്ച് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്റെ സാന്നിധ്യത്തിൽ പണം ഉടമസ്ഥന് ഹരിതകര്‍മ സേനാ അംഗങ്ങൾ തിരികെ നല്‍കുകയും ചെയ്തു. വൈസ് പ്രസിഡന്‍റ് റോസമ്മ തോമസ്,സ്റ്റാന്‍റിങ്ങ് കമ്മറ്റി അംഗങ്ങളായ വി എന്‍ രാജേഷ്,ശ്യാമള ഗംഗാധരന്‍,ബി ആര്‍ അന്‍ഷാദ്,മെമ്പര്‍മാരായ ബേബി വട്ടക്കാട്ട്,സുമി ഇസ്മായില്‍,അസി.സെക്രട്ടറി ഷാജി പി.എം,വിഇഒമാരായ റങ്കു സുരേഷ്,രേഖാമോള്‍ കെഎ,നവകേരളം കര്‍മപദ്ധതി റിസോഴ്സ് പേഴ്സണ്‍ അന്‍ഷാദ് ഇസ്മായില്‍,ഹരിത സഹായ സ്ഥാപനം പ്രതിനിധി ഫസില്‍ ഹനീഫ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!