കൊമ്പുകുത്തിയിലേത് കാട്ടുതീയല്ല, 12 പേർ ചേർന്ന് കത്തിച്ചത്; വനംവകുപ്പ് കേസ് എടുത്തു

കോരുത്തോട് ∙ കൊമ്പുകുത്തി വനത്തിൽ ഉണ്ടായതു കാട്ടുതീയല്ല. തീയിട്ടതു സാമൂഹിക വിരുദ്ധർ. 12 പേർക്കെതിരെ കേസെടുത്തു വനംവകുപ്പ്. കഴിഞ്ഞ ദിവസം ജീരകക്കാട് ഭാഗത്തു നിന്നു വ്യാപിച്ച തീ പ്രദേശത്തു നാശം വരുത്തിയിരുന്നു. ഇൗ സാഹചര്യത്തിൽ വനം വകുപ്പു നടത്തിയ അന്വേഷണത്തിലാണു തീയിട്ടതാണെന്നു കണ്ടെത്തിയത്.

വനത്തിന് ഉള്ളിലേക്കു കടന്ന് ഇവർ ബോധപൂർവം തീയിട്ടതാണെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു. ഇവരുടെ കോൾ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുകയാണ്. കാട്ടിൽ അതിക്രമിച്ചു കടക്കൽ, കാടിനു തീയിടൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ.ജയൻ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി മലയോര മേഖലയിലെ വനം, സ്വകാര്യ എസ്റ്റേറ്റ്, തുടങ്ങിയ സ്ഥലങ്ങളിൽ 10 ൽ അധികം തീപിടിത്തങ്ങളാണ് ഉണ്ടായത്. ഇവിടെ സ്വയമുണ്ടാകുന്ന കാട്ടു തീ സാധ്യത കുറവാണെന്നും മനുഷ്യരുടെ ഇടപെടൽ മൂലമുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനമാണു പിന്നിലെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇൗ സാഹചര്യത്തിൽ മറ്റു സ്ഥലങ്ങളിലെ കാട്ടു തീ ഉണ്ടായ പ്രദേശങ്ങളിലും അന്വേഷണം നടക്കും. ഇത്തരത്തിൽ തീയിടുന്നതായി വിവരം ലഭിച്ചാൽ കർശന നടപടി സ്വീകരിക്കാനാണുകൊമ്പു വനം വകുപ്പിന്റെ നിലപാട്

error: Content is protected !!