KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സപ്ലൈകോ താലൂക്ക്‌ ഡിപ്പോ ഉദ്‌ഘാടനം ചെയ്‌തു 

കാഞ്ഞിരപ്പള്ളിയിൽ സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയും ഓഫീസും മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു 

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സപ്ലൈകോ താലൂക്ക് ഡിപ്പോയുടേയും, ഓഫിസിന്റെയും ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഡോ. എൻ ജയരാജ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. 

സപ്ലൈകോ റീജണൽ മാനേജർ എം. സുൾഫിക്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, ഗ്രാമ പഞ്ചായത്തംഗം അനുഷിയ സുബിൻ , സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ. എം.എ. ഷാജി, സപ്ലൈകോ ജൂനിയർ മാനേജർ എസ്. ഷീനാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. 

കാഞ്ഞിരപ്പള്ളി കുരിശുങ്കലിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡിപ്പോയാണ് തോട്ടുമുഖത്തേക്ക് മാറ്റി സ്ഥാപിച്ചത്. കാഞ്ഞിരപ്പള്ളി മേഖലയിലെ 27 ഔട്ട് ലെറ്റുകളിലേക്ക് ഇവിടെ നിന്നും വിതരണം നടത്തും.

error: Content is protected !!