2018ൽ കൂട്ടിക്കലുണ്ടായ പ്രകൃതിക്ഷോഭത്തിൽപെട്ട എല്ലവർക്കും സഹായം എത്തിച്ചുവെന്ന് മന്ത്രി വി എൻ വാസവൻ
കുട്ടിക്കൽ : 2018ൽ കൂട്ടിക്കലുണ്ടായ പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും , വീടും ഭുമി യും നഷ്ടപ്പെട്ടവർക്കും, സംസ്ഥാന സർക്കാർ എല്ലാവിധ സഹായവും എത്തിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു.
കൂട്ടിക്കൽ മേഖലയിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്ക് അഞ്ചു വ്യക്തികൾ നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി. ദുരിതബാധിത മേഖലയെ പഴയ രീതിയിൽ കൊണ്ടുവരികയെന്നത് എൽ ഡി എഫ് സർക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.
മുൻ നിയമസഭാംഗവും ദേശാഭിമാനി ജ ന റൽ മാനേജരുമായ കെ ജെ തോമസ് മുഖ്യ പ്രഭാഷണവും പ്രമാണരേഖ കൈമാറ്റവും നടത്തി.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് അധ്യക്ഷയായി. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ട റി കെ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഞ്ജലി ജേക്കബ്, കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് സിൻഡു മുരളീധരൻ, വൈസ് പ്രസിഡണ്ട് ജെസി ജോസ്, മെംബർമാരായ ബിജോയ് ജോസ് ,എം വി ഹരിഹരൻ, ജേക്കബ് ചാക്കോ എന്നിവർ സംസാരിച്ചു.ജലീൽ കടവുകര റിപ്പോർട്ട് അവതരിപ്പിച്ചു.കടവുകര കെ എം ജലീൽ, അസീം സി ദീഖ്, ശാരദാ മന്ദിരത്തിൽ ബീനാ ബാബു റാം, കുന്ന പള്ളിൽ വിനോദ് തോമസ്, ശാരദാമoത്തിൽ എൻ ബിജു എന്നിവർ ചേർന്ന് പത്തുലക്ഷം രൂപ വീതം ചെലവു ചെയ്ത് അഞ്ചു വീടുകൾ എല്ലാ വിധ സൗകര്യങ്ങളോടും കുടി നിർമ്മിച്ചു നൽകുകയായിരുന്നു.
തടവനാൽ തോമസ് വർക്കി -മിനി, വലിയ വീട്ടിൽ ഷൈമോൻ – ബിന്ദു, ഇരട്ടപ്പനക്കൽ ലക്ഷ്മി, പി എം തങ്കപ്പൻ – ലീലാ തങ്കച്ചൻ, പി സി ദിവാകരൻ- ശാരദ എന്നിവർക്കാണ് വീടു നിർമ്മിച്ചു നൽകിയത്.