വനിതാ ദിനത്തിൽ ഹരിതകർമ സേനയെ ആദരിച്ച് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്…..

കാഞ്ഞിരപ്പള്ളി : വനിതാ ദിനത്തിൽ ഹരിതകർമ സേനയെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത്‌ പ്രസിഡന്റ് കെ ആർ തങ്കപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സിദ്ധീഖ് ഉദ്ഘാടനം നിർവ്വഹിക്കുകയും മികച്ച പ്രവർത്തകർക്ക് ആദരവ് നൽകുകയും ചെയ്തു.

23 വാർഡുകളിലായി 33 ഹരിത കർമ സേന അംഗങ്ങൾ ആണ് അജൈവ മാലിന്യ ശേഖരണം നടത്തുന്നത്. ഇവരിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച 11-ാം വാർഡിലെ ജാസ്മി സലാം, 6-ാം വാർഡിലെ നസീമ ബഷീർ, 21-ാം വാർഡിലെ പൊന്നമ്മ ബേബി എന്നിവർക്കും മികച്ച നേതൃത്വം നൽകുന്ന ഹരിത കർമ സേന കൺസോഷ്യം പ്രസിഡന്റ് സുധാ രാജൻ ,സെക്രട്ടറി ശരണ്യ രാജ് എന്നിവർക്കും മൊമന്റോ നൽകി ആദരിച്ചു

ഇതിനോടൊപ്പംഹരിത കർമ സേനയുടെ പ്രവർത്തനങ്ങളിൽ മികച്ച പിന്തുണ നൽകുന്ന വാർഡ് മെമ്പർമാരായ പി.എ ഷെമീർ, ബിജു പത്യാല, മഞ്ജു മാത്യു എന്നിവര്‍ക്കും ആദരവ് നൽകി. യോഗത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി. എൻ രാജേഷ്, ശ്യാമള ഗംഗാദരൻ, ബി ആർ അൻഷാദ്, സെക്രട്ടറി ഷാഹുൽ ഹമീദ് അസിസ്റ്റന്റ് സെക്രട്ടറി ഷാജി പി. എം, വി ഇ ഓ റങ്കു സുരേഷ് എന്നിവർ സംസാരിച്ചു, വാർഡ് മെമ്പർമാർ,പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹരിത സഹായ സ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!