സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയെ വരവേല്ക്കാൻ മുണ്ടക്കയം ഒരുങ്ങുന്നു ..

മുണ്ടക്കയം: സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയെ വരവേല്ക്കാൻ മുണ്ടക്കയം ഒരുങ്ങിയതായി സംഘാട ക സമിതി ഭാരവാഹികൾ വാർത്താ സമ്മേള്ളനത്തിൽ അറിയിച്ചു.

വണ്ടിപ്പെരിയാറ്റിലെ സ്വീകരണത്തിനു ശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കോട്ടയം ജില്ലയിലെ കവാടമായ മുണ്ടക്കയം കല്ലേ പാലം ജംഗ്ഷനിൽ വെച്ച് ജാഥാ ക്യാപ്റ്റനെ സ്വീകരിച്ച് തുറന്ന വാഹനത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് ആനയിക്കും. ശിങ്കാരിമേളവും പൂരക്കാവടിയും അമ്മൻകുടവും പൂര മേളങ്ങളും അകമ്പടി സേവിക്കും. ചുവപ്പ് സേനയുടെ ഗാർഡ് ഓഫ് ഓണർ നൽകും. മുത്തുക്കുടയും ചുവപ്പു പതാകയും കൈയ്യിലേന്തിയ ആയിരം വനിതകൾ ജാഥയെ കല്ലേപാലം ജംഗ്ഷനിൽ വരവേൽക്കും.

മന്ത്രിയും സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ജെ തോമസ്, അഡ്വ.കെ അനിൽകുമാർ, ജില്ലയിലെ എൽഡിഎഫ് എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ ജാഥയെ സ്വീകരിക്കാനെത്തും. ജാഥാ മാനേജർ പി കെ ബിജു, എ o സ്വരാജ്, സി എസ് സുജാതാ, ജയ്ക് പി തോമസ്, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർ സംസാരിക്കും. ജാഥാ വിജയിപ്പിക്കുവാൻ ജോയ് കെ ജോർജ് ചെയർമാനും കെ രാജേഷ് സെക്രട്ടറിയും അഡ്വ.ഗിരീഷ് എസ് നായർ ഖജാൻജി യുമായുള്ള 1001 സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജംഗ്ഷൻ മുതൽ മുണ്ടക്കയം കല്ലേ പാലം വരെയുള്ള 15 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാതയുടെ ഇരുവശത്തും കൊടിതോരണങ്ങൾ കെട്ടി അലങ്കരിക്കും. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ യുടെ പരിധിയിലുള്ള 12 ലോക്കൽ കമ്മിറ്റി,കൾക്കാണ് അലങ്കാര ചുമതല.

സംഘാടക സമിതി കൺവീനർ കെ രാജേഷ്, സി വി അനിൽകുമാർ, പി എസ് സുരേന്ദ്രൻ, എം ജി രാജു, പി കെ പ്രദീപ് എന്നിവർ വാർത്താ സമ്മേളത്തനത്തിൽ പരിപാടികൾ വിശദീകരിച്ചു.

error: Content is protected !!