55 വർഷം പൂർത്തീകരിച്ച ഞള്ളമറ്റം എലൈറ്റ് ലൈബ്രറി ആന്റ് ഫാർമേഴ്സ് ക്ലബ്ബിന്റെ പുതിയ മന്ദിര ഉദ്ഘാടനം 12 ന്

കാഞ്ഞിരപ്പള്ളി : 1967-ൽ വിജയകരമായി പ്രവർത്തനരാംഭിച്ച് 55 വർഷം പൂർത്തീകരിച്ച എലൈറ്റ് ലൈബ്രറി ആന്റ് ഫാർമേഴ്സ് ക്ലബ്ബിനു വേണ്ടി ജില്ലാ പഞ്ചായത്ത് നിർമ്മിച്ച്‌ നൽകുന്ന പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഞള്ളമറ്റം ലൈബ്രറി അങ്കണത്തിൽ മാർച്ച് 12 ഞായറാഴ്ച 3 മണിക്ക് നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവ:ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടന കർമ്മം നിർവഹിക്കും.

1967-ൽ വിജയകരമായി പ്രവർത്തനരാംഭിച്ച എലൈറ്റ് ലൈബ്രറി 55 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. കർഷകർക്കും പൊതുജനങ്ങൾക്കും ഒട്ടേറെ ഉപകാരപ്രദമായ പ്രവർത്തനങ്ങളുമായ് എലൈറ്റ് ഫാർമേഴ്സ് ക്ലബ്ബും ജൈത്രയാത്ര തുടരുകയാണ്. ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ , ഗ്രാമപഞ്ചായത്ത് പ്രവാസന്റ് കെ ആർ തങ്കപ്പൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, പി.എൻ . സോജൻ , ജോർജ് സെബാസ്റ്റ്യൻ, ജോളി മടുക്കക്കുഴി, റിജോ വാളാന്തറ തുടങ്ങിയവർ പ്രസംഗിക്കും.

error: Content is protected !!