മാലിന്യ വാഹിനിയായി ചിറ്റാർ പുഴ
ഒരു കാലത്ത് കാഞ്ഞിരപ്പള്ളിയുടെ പ്രധാന ജലസ്ത്രോതസ് ആയിരുന്ന ചിറ്റാർ പുഴ ഇപ്പോൾ കാഞ്ഞിരപ്പള്ളിയെ നൊമ്പരപെടുത്തികൊണ്ട്
മാലിന്യ വാഹിനിയായാണ് ഒഴുകുന്നത്. കാഞ്ഞിരപ്പള്ളി ടൗണിലൂടെ ഒഴുകുന്ന ചിറ്റാർ പുഴ വേനൽ കടുത്തതോടെ വറ്റിവരണ്ടു. ഒഴുക്ക് മുറിഞ്ഞ പുഴയിൽ നിറയെ കാടുകൾ വളർന്നും മാലിന്യങ്ങളും നിറയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
പേട്ട വാർഡ്, ഹൗസിങ് കോളനി, അഞ്ചലിപ്പ, കോടങ്കയം തുടങ്ങിയ കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ്സുകൾ പുഴയരികിലാണു സ്ഥിതി ചെയ്യുന്നത്. പുഴയിൽ മാലിന്യങ്ങൾ നിറഞ്ഞു. കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ നിറം മാറി ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലാണ്. നിലവിൽ വളരെ പരിതാപകരമായ സ്ഥിതിയിലാണ് ഒരു കാലത്ത് കാഞ്ഞിരപ്പള്ളിയുടെ പ്രധാന ജലസ്ത്രോതസ് ആയിരുന്ന ചിറ്റാർ പുഴ