കോളേജ് വിദ്യാർഥി മുങ്ങി മരിച്ചു.


മുണ്ടക്കയം: മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജെറോം (19) ആറ്റിൽ മുങ്ങിമരിച്ചു . . കോട്ടയത്തെ സ്വകാര്യ കോളേജിലെ വിദ്യാർഥിയാണ് ജെറോം. കോട്ടയം മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ടായിരുന്നു അപകടം.

ആർപ്പുക്കര ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. മാതാവ് : ബെറ്റ്സി, സഹോദരങ്ങൾ : ജോയൽ, ജാനറ്റ്

error: Content is protected !!