പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റ് 2023 – 24; പ്രസിഡന്റ് വിജയമ്മ വിജയലാൽ അവതരിപ്പിച്ചു

43.79 കോടി രൂപ വരവും, 52.79 ലക്ഷം രൂപ നീക്കിബാക്കിയുമുള്ള പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് പ്രസിഡന്റ് വിജയമ്മ വിജയലാൽ അവതരിപ്പിച്ചു.
വീഡിയോ കാണുക :

പാറത്തോട് : 2023 2024 സാമ്പത്തിക വർഷത്തിൽ നാൽപ്പത്തി മൂന്ന് കോടി എഴുപത്തി ഒമ്പത് ലക്ഷത്തി ഇരുപത്തി ഏഴായിരം രൂപ വരവും (43,79,27,000), നാൽപ്പത്തി മൂന്ന് കോടി എൺപത്തി എട്ട് ലക്ഷത്തി പതിനായിരം രൂപ ചെലവും (43,88,10,000). അൻപത്തിരണ്ട് ലക്ഷത്തി എഴുപത്തി ഒൻപതിനായിരത്തി തൊള്ളായിരത്തി എൺപത്തി രണ്ട് രൂപാ (52,79,982) മിച്ചവുമുള്ള ബഡ്ജറ്റ് പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അവതരിപ്പിച്ചു.എല്ലാ ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് വൈസ് പ്രസിഡണ്ട്മാർ ബഡ്ജറ്റ് അവതരിപ്പിക്കുന്ന പതിവാണുള്ളത്.പാറ  തോട്ടിൽ വൈസ് പ്രസിഡന്റിന്റെ അഭാവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുകയായിരുന്നു

          2023-2024 സാമ്പത്തിക വർഷത്തിൽ പ്രാധാന്യം കൽപ്പിച്ചിട്ടുള്ളത് ഖരമാലിന്യ നിർമ്മാർജനത്തിനാണ്. നാല് കോടി രൂപ അടങ്കൽ തുകയിൽ ഈ വർഷം  ഒരു കോടി രൂപ ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നു.

പിന്നീട് പ്രധാനമായും 

 ലൈഫ് ഭവനപദ്ധതിയ്ക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. ഈ സാമ്പത്തിക വർഷം മൂന്ന് കോടി രൂപ വകയിരുത്തി.

ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 4.5 കോടി (നാലര കോടി), ആരോഗ്യമേഖലയിൽ പ്രത്യേക പദ്ധതിയ്ക്ക് – 40 ലക്ഷം രൂപ

– കാർഷിക മേഖലയിലും, ക്ഷീര മേഖലയിലും – 80 ലക്ഷം രൂപ,

► സർവ്വശിക്ഷാ അഭിയാൻ

10 ലക്ഷം രൂപ,

കുടുംബശ്രീ സംരംഭത്തിനായി – 10 ലക്ഷം രൂപ, പട്ടികജാതി, പട്ടിക വർഗ്ഗ മേഖലയിൽ 45 ലക്ഷം രൂപ,  എന്നിവയ്ക്കായി ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നു.ഏറെ പ്രാധാന്യം അർഹിക്കുന്ന ഗ്രാമസഭ പോലുള്ള കാര്യങ്ങൾക്കും, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുവരുന്ന ആളുകൾക്ക് പ്രാർത്തിക്കുന്നതിനായി ഗ്രാമസഭാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

 പഞ്ചായത്തിൽ ജൽ-ജീവൻ മിഷൻ വഴി സമ്പൂർണ്ണ കുടിവെള്ളം എല്ലാ കുടുംബങ്ങളിലും എത്തിക്കുന്ന പദ്ധതിയ്ക്കായി 10 കോടി രൂപ അനുവദിച്ചിട്ടുള്ളതിന്  സ്ഥലം ഏറ്റെടുക്കുന്നതിനായി 10 ലക്ഷം രൂപ ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നു.

മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന  ആളുകളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും , ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി ബജറ്റിൽ 5 കോടി 80 ലക്ഷം രൂപയും , വനിത ശിശു ക്ഷേമപ്രവർത്തനങ്ങൾക്ക് 20 ലക്ഷം രൂപയും , അംഗൻവാടി പോഷകാഹാര വിതരണത്തിനായി 50 ലക്ഷം രൂപയും, അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് 20 ലക്ഷം രൂപയും, തെരുവ് വിളക്കുകളുടെ പരിപാലനത്തിന്

32  ലക്ഷം രൂപയും വകയിരുത്തി.

 ഗ്രാമപഞ്ചായത്തിന്റെ സമസ്ത മേഖലയിലും ദീർഘദൂര കാഴ്ചപ്പാടോടുകൂടി വികസനം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രസിഡന്റ്  വിജയമ്മ വിജയലാൽ പറഞ്ഞു.

error: Content is protected !!