പഠനോത്സവം മികവുത്സവമാക്കി എരുമേലി സെന്റ് തോമസ് എൽ. പി സ്കൂൾ

എരുമേലി : എരുമേലി സെന്റ് തോമസ് എൽ . പി. സ്കൂളിന് അതൊരു ഉത്സവ ദിനമായിരുന്നു .2023 അധ്യയന വർഷത്തിലെ അക്കാദമിക മികവുകൾ ഒരുമയോടെ അരങ്ങേറിയപ്പോൾ അത് മികവുറ്റ കാഴ്ചയായി. പാട്ടും, ഡാൻസും, ലഘു നാടകങ്ങളും, പദ്യ – ഗദ്യ അവതരണങ്ങളും മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ കുട്ടികൾ അവതരിപ്പിച്ചു.

ഒപ്പം കുട്ടികൾ നിർമ്മിച്ച പഠന ഇതര ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു. പാഠഭാഗങ്ങളിൽ പഠനത്തിനൊപ്പം നിർമ്മിച്ച ഉത്പന്നങ്ങൾ എല്ലാം കുട്ടികൾക്കൊപ്പം ഒരു പ്രദർശനം ആയി ക്രമീകരിച്ചു.

രാവിലെ 10.00 മണിക്ക് നടന്ന പൊതുസമ്മേളനത്തിൽ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി മാസ്റ്റർ. അൽഫിൻ അനസ് ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ റവ. സി അലീസിയ എഫ്. സി. സി. അധ്യക്ഷയായിരുന്നു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ ശ്രീ ബിനോയ്‌ വരിക്കമാക്കൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്ട്യൻ എഫ്. സി. സി കുട്ടികളുടെ മികവുകൾക്ക് ആദരം അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ മികവുകൾ അരങ്ങേറി. ഓരോ ക്ലാസ്സിലെയും അദ്ധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.സ്കൂൾ ലീഡർ മാസ്റ്റർ. അശ്വന്ത് രാജ് ഏവർക്കും നന്ദി അർപ്പിച്ചു.ഏകദേശം 12.0മണിയോടെ പരിപാടികൾ സമാപിച്ചു.

error: Content is protected !!