KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രാഖിക്ക്‌ വേണം, നല്ല മനസ്സുകളുടെ പിന്തുണ 

 

അടിയന്തര ശസ്ത്രക്രിയയ്ക്ക് സഹായം വേണം

മുണ്ടക്കയം: ഏഴുവർഷം മുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ താടിയെല്ലിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ വഴികാണാതെ വീട്ടുകാർ. കരിനിലം, കല്ലറയ്ക്കൽ പരേതനായ സാലുവിന്റെയും ഷീലയുടെയും മകൾ രാഖി(25)ക്കാണ് ചികിത്സ വേണ്ടത്. ആലപ്പുഴയിൽവെച്ച് റോഡിലൂടെ നടന്നുപോകുമ്പോൾ ലോറി ഇടിച്ച് തലയ്ക്കും താടിക്കും ഗുരുതരപരിക്കേറ്റ രാഖി 2016-ൽ മാസങ്ങളോളം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താടി തകർന്ന് വേർപെട്ടതിനാൽ മൂന്ന് ശസ്ത്രക്രിയ നടത്തി മുഖം പൂർവസ്ഥിതിയിലാക്കി.

കുടുംബത്തിന് സ്വന്തമായി ഉണ്ടായിരുന്ന നാല് സെന്റ് സ്ഥലം വിറ്റുകിട്ടിയ പണം ഉപയോഗിച്ചും മറ്റുള്ളവരുടെ സഹായത്താലും മകളെ ചികിത്സിക്കുകയായിരുന്നു ഷീല. ഇതിനിടെ അച്ഛൻ സാലു മരിച്ചു. രാഖിയെ വിവാഹം കഴിച്ചിരുന്ന ആലപ്പുഴ സ്വദേശി, അപകടത്തിൽ കിടപ്പിലായ രാഖിയെ ഉപേക്ഷിച്ചുപോയി. ഇവർക്ക് ഒരു മകളുണ്ട്. മൂന്നര വർഷത്തോളം പൂർണമായും തളർന്നുകിടന്ന യുവതിക്ക് താടിയെല്ലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയയ്ക്കുള്ള പണം സുമനസ്സുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ബാങ്ക് അക്കൗണ്ട് നമ്പർ: 67221354962. ഐ.എഫ്.എസ്.സി. കോഡ് : SBIN0070133. എസ്.ബി.ഐ. മുണ്ടക്കയം. വിലാസം: ഷീല സാലു, കല്ലറക്കൽ ഹൗസ്, മുണ്ടക്കയം.

error: Content is protected !!