ചിറക്കടവ് ഞള്ളിമാക്കൽ കുടുബാംഗം സിസ്റ്റർ മേരി അർസേനിയ (അമൽജ്യോതി റീജൻ ജയ്പൂർ) നിര്യാതയായി
ചിറക്കടവ് ഞള്ളിമാക്കൽ കുടുബാംഗം , സി. എം. സി. സന്യാസിനി സമൂഹാഗമായ സിസ്റ്റർ മേരി അർസേനിയ (അമൽജ്യോതി റീജൻ ജയ്പൂർ) നിര്യാതയായി . മൃതസംസ്കാര ശുശ്രൂഷകൾ – 27/03/2023 തിങ്കൾ രാവിലെ 10 ന് ജയ്പൂർ അമൽജ്യോതി റീജണൽ ഹൗസ് ചാപ്പലിൽ ആരംഭിച്ച് ജയ്പൂർ തിരുഹൃദയ ദേവാലയ സിമിത്തേരിയിൽ നടന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് ജയ്പൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ഓസ്‌വാൾഡ് ജെ. ലൂയിസ് പ്രധാന കാർമികത്വം വഹിച്ചു.
ചിറക്കടവ് ഞള്ളിമാക്കൽ പരേതരായ വർഗീസ് അന്നമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ അർസേനിയ. കാഞ്ഞിരപ്പള്ളി, കൊച്ചുതോവാള, നെറ്റിത്തൊളു, ലോനന്ദ്, പൊടിമറ്റം, കാർമൽ ഹോസ്റ്റൽ , ടോങ്ക്, ബഗ്റാന എന്നീ മഠങ്ങളിൽ അംഗമായും ജയ്പൂർ , ഫരീദാബാദ് എന്നീ മഠങ്ങളിൽ സുപ്പീരിയറായും ഫിലോമിനാ സ്കൂൾ ആർപ്പൂക്കര അസംഷൻ സ്കൂൾ പാലബ്ര, സെന്റ് ജോസഫ് സ്കൂൾ കൊച്ചുതോവാള, എ കെ എം യു പി എസ് കൊച്ചറ എന്നീ സ്കൂളുകളിൽ ദീർഘകാലം അധ്യാപികയായും പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേത കാഞ്ഞിരപ്പള്ളി അമല പ്രോവിൻസ് പ്രൊവിൻഷ്യൽ കൗൺസിലർ , അമല മിഷ്യൻ സുപ്പീരിയർ എന്നീ പദവികളിലും വിവിധ കാലങ്ങളിലായി ശുശ്രൂഷകൾ നിർവഹിച്ചു.
സഹോദരങ്ങൾ : മേരി ചാക്കോ ചേന്നാട്ടുശ്ശേരി ചങ്ങനാശ്ശേരി, ജോർജുകുട്ടി വർഗീസ് ഹെഡ്മാസ്റ്റർ ചെറുപുഷ്പം യുപി സ്കൂൾ ചെമ്പൻ തൊട്ടി, തോമസ് വർഗീസ് പാലക്കാട്, ജോസ് വർഗീസ് ചെമ്മൻ തൊട്ടി. ഫാദർ വർഗീസ് ഞെളിമാക്കൾ പിതൃസഹോദര പുത്രനാണ്.