മഴയിൽ വീടിന്റെ മുന്നിലെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞു വീണു .
എരുമേലി : ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ വേനൽ മഴയിൽ വീടിന്റെ മുന്നിലെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞ് വീണ് മുണ്ടക്കയം – എരുമേലി സംസ്ഥാന പാതയിൽ ഗതാഗത തടസം. സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തകർന്ന നിലയിലാണ്.
എരുമേലി ചരള ആനക്കല്ല് ഭാഗത്ത് സാദിഖിന്റെ വീടിന് മുന്നിലെ കരിങ്കൽക്കെട്ട് ആണ് ഇടിഞ്ഞത്. അയൽവാസി എം എ നിഷാദിന്റെ ബൈക്ക് കല്ലുകൾ വീണ് തകർന്നു. റോഡിലേക്ക് കല്ലുകളും മണ്ണും ചെളിയും പതിച്ചത് മൂലം ഇവ നീക്കിയതിന് ശേഷമാണ് ഗതാഗതം സാധ്യമായത്.