KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പഞ്ചായത്ത്‌ ഓഫിസിന് മുമ്പിൽ ജീവനക്കാർ പ്രതിഷേധിച്ചു .

എരുമേലി : പഞ്ചായത്തിലെ വനിതാ അസി. എഞ്ചിനീയറെ ടൗൺ വാർഡ് അംഗം ഓഫീസിനുള്ളിൽ കതക് അടച്ചിടുകയും കൃത്യനിർവഹണത്തിന് തടസമുണ്ടാക്കുകയും ചെയ്‌തെന്ന് ആരോപിച്ച് പഞ്ചായത്ത് ജീവനക്കാർ വെള്ളിയാഴ്ച ഓഫിസിന് മുമ്പിൽ പ്രതിഷേധ ഐക്യദാർഢ്യം നടത്തി.

പഞ്ചായത്ത്‌ ജീവനക്കാരുടെ ജില്ലാ കോർഡിനേഷൻ കമ്മറ്റി നേതൃത്വം നൽകി. ജില്ലാ ഭാരവാഹി ടി എം അശോകൻ നേതൃത്വം നൽകി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുത്തു.

error: Content is protected !!