ആൽമരം വെട്ടാനുളള നീക്കത്തിൽ പ്രതിഷേധിച്ചു
മണിമല: കൊടുങ്ങൂർ – മണിമല റോഡിൽ മൂലേപ്ലാവിന് സമീപമുളള നാൽപ്പത് വർഷത്തിലേറെ പഴക്കുള്ള ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുനീക്കുവാനുള്ള ശ്രമത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മൂലേപ്ലാക്കൽ ആൽമരച്ചുവട്ടിൽ നടന്ന ജനകീയ സമരം വൃക്ഷവൈദ്യനും ജില്ലാ ട്രീ അതോറിറ്റി അംഗവുമായ കെ.ബിനു ഉദ്ഘാടനം ചെയ്തുതു.
പ്രതിഷേധത്തിന്റെ ഭാഗമായി അൽമരചുവട്ടിൽ നൂറ് മൺചിരാതുകൾ തെളിയിക്കുന്ന പരിപാടി ഗ്രാമപഞ്ചായത്തംഗം ബെൽസി ബൈജു ഉദ്ഘാടനം ചെയ്തു.
കേരള പ്രതികരണവേദി ജില്ലാ പ്രസിഡന്റ് എസ്.ബിജു, വൃക്ഷ പരിസ്ഥിതി സംരക്ഷ ണ സമിതി സംസ്ഥാന കോർഡിനേറ്റർ ഗോപകുമാർ കങ്ങഴ , മനോജ് പൊൻകുന്നം, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി പി.സി.ബാബു, ഓട്ടോ തൊഴിലാളി യൂനിയൻ പ്രതിനിധി മണിക്കുട്ടൻ ചെറുവള്ളി എന്നിവർ പ്രസംഗിച്ചു.