കാഞ്ഞിരപ്പള്ളി പുത്തനങ്ങാടി – കുറുക്ക് റോഡ് ഉദ്‌ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി : ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപയും ഉപയോഗിച്ച് ടാറിങ്ങും സൈഡ് കോൺക്രീറ്റിങ്ങും പൂർത്തിയാക്കിയ കാഞ്ഞിരപ്പള്ളി പുത്തനങ്ങാടി – കുറുക്ക് റോഡ്, ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ഷാജൻ മണ്ണംപ്ലാക്കൽ ഉദ്‌ഘാടനം ചെയ്യുന്നു. പഞ്ചായത്ത്‌ അംഗങ്ങളായ മഞ്ചു മാത്യു, ബിജു പത്യാല, വി പി രാജൻ , ജോഷി അഞ്ചനാട്ട്, മനോജ്‌ ചീരാംകുഴി എന്നിവർ സമീപം

error: Content is protected !!