കൂവപ്പള്ളി കുരിശുമലയിൽ നാൽപതാം വെള്ളിയാചരണവും, തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പും
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി കുരിശുമലയിൽ നാൽപതാം വെള്ളിയാചരണവും, പുതുതായി സ്ഥാപിച്ച കർത്താവിന്റെ തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പു കർമ്മവും 31-ാം തീയതി നടത്തപ്പെടും.. കിഴക്കിന്റെ പുണ്യപുരാതന തീർത്ഥാടനകേന്ദ്രമാണ് കൂവപ്പള്ളി കുരിശുമല. 109 വർഷം പഴക്കമുള്ളതും, ആദ്യകാലഘട്ടത്തിൽ മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ മലയായിരുന്നു .
നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും, പുതുഞായറാഴ്ചകളിലും ആഘോഷപൂർവ്വമായ കുരിശുമലകയറ്റം നടത്തിവരുന്നു.ഈ വർഷത്തെ നാൽപതാം വെള്ളിയാചരണവും, കുരിശുമല അടിവാരത്ത് കർത്താവിന്റെ പീഡാനുഭവത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനായി സ്ഥാപിച്ച കർത്താവിന്റെ തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പുകർമ്മവും 31-ന് രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവ്വഹിക്കുന്നതാണ്.
തുടർന്ന് മലമുകളിലേയ്ക്ക് ആഘോഷപൂർവ്വമായ സ്ലീവാപാത, 12 മണിക്ക് മലമുകളിൽ സന്ദേശം ഫാ. മാർട്ടിൻ വെള്ളിയാങ്കുളം. അന്നേദിവസം മല കയറുവാൻ എത്തുന്ന തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കത്തീദ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, ഫാ. ആന്റോ പേഴുംകാട്ടിൽ, ഫാ. ജോസഫ് വൈപ്പുമഠം, ഫാ. ജെയിംസ് മുളഞ്ഞിനാനിക്കര, കൈക്കാരന്മാരായ സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ, ജോസഫ് മൈക്കിൾ കരിപ്പാപറമ്പിൽ, പാപ്പച്ചൻ കരിമ്പനാൽ, ഔസേപ്പച്ചൻ മണ്ണംപ്ലാക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.