കൂവപ്പള്ളിയിൽ അതിശക്തമായ കാറ്റ് വ്യാപക നാശം വിതച്ചു ; 15 വീടുകളും 6 ഓട്ടോറിക്ഷകളും ഭാഗികമായി തകർന്നു

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്ത് കൂവപ്പള്ളി മേഖലയിൽ ഞായറാഴ്ച വൈകിട്ട് നാലരയോടെ ആഞ്ഞു വീശിയ ശക്തമായ കാറ്റ് വ്യാപകനാശം വിതച്ചു. മേഖലയിൽ 15 വീടുകൾ ഭാഗികമായി തകരുകയും ഒരു കടയുടെ മേൽക്കൂരയും തകർന്നു . കോഴിഫാം കാറ്റിൽ തകർന്നു . കൂവപ്പള്ളി ടൗണിൽ , വില്ലേജ് ഓഫിസിന് മുൻവശത്ത്, മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റും മരവും ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് ആറ് ഓട്ടോറിക്ഷകൾ തകർന്നു .

കിഴക്കേ പറമ്പിൽ ജോസിന്റെ വീടിന്റെ മേൽകുരയും കടയുടെ മേൽക്കൂരയും കാറ്റിൽ പറന്നു .ബാലചന്ദ്രൻ കണ്ണൂർ, സജി കണ്ടെത്തിങ്കൽ, വിപിൻ തുണ്ടത്തിൽ, കരിപ്പാൻതോട്ടം സത്യൻ, എന്നിവരുടെ വീടുകൾ തകർന്നു. മനു ആഞ്ഞിലിമൂടിന്റെയും , ,സണ്ണി പോക്കാളശ്ശേരിയുടെയും കക്കൂസുകൾ തകർന്നു . കുരമറ്റം ജോർജിന്റെ വീടിന്റെ അടുക്കള നശിച്ചു .മൂക്കിലിക്കാട്ട് ജെയിംസ് കുട്ടിയുടെ കോഴിഫാം കാറ്റിൽ ഭാഗികമായി തകർന്നു.സമീപത്തെ സി.എസ്.ഐ പള്ളിയുടെ മുകൾ ഭാഗം തകർന്നു .മേൽക്കൂരയും തകർന്നു .

പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാലും, വാർഡ് അംഗം ബിജോജി തോമസിന്റെയും, വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിച്ചു.വൈദ്യുതി പോസ്റ്റും മരവും ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണെങ്കിലും ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടത് മൂലം ദുരന്തം ഒഴിവായി.

error: Content is protected !!