KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓടികൊണ്ടിരുന്ന ഹൈവേ പൊലീസ് വാഹനത്തിന്റെ മുകളിലേക്ക് മരം വീണു

കാഞ്ഞിരപ്പള്ളി: ഓടികൊണ്ടിരുന്ന ഹൈവേ പൊലീസിന്റെ വാഹനത്തിന്റെ മുകളിലേക്ക് പാതയോരത്തു നിന്ന വാകമരം ഒടിഞ്ഞു വീണു. വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ദേശീയപാത 183 ന്റെ ഓരത്ത് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിന്റെ മുന്നിലായി നിന്നിരുന്ന വലിയ വാക മരമാണ് തിങ്കളാഴ്ച വൈകുന്നേരം 5.35 ഓടു കൂടി ഒടിഞ്ഞു വീണത്.

ഹൈവേ പൊലീസിൻ്റെ വാഹനത്തിൻ്റെ മുൻവശത്തെ ഗ്ലാസ്സും ബോണറ്റും തകർന്നു.വാഹന ഗതാഗതം തടസപ്പെട്ടു.കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പൊലീസും ചേർന്ന് മരം വെട്ടിമാറ്റി വാഹനഗതാഗത തടസം ഒഴിവാക്കി.

error: Content is protected !!