മാഞ്ഞൂക്കുളം – മൂഴിക്കാട് റോഡ് ഉദ്‌ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ 14 ലക്ഷം രൂപ ചിലവഴിച്ച് പുനരുദ്ധാരണം പൂർത്തിയാക്കിയ മാഞ്ഞൂക്കുളം – മൂഴിക്കാട് റോഡിന്റെ ഉദ്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ആർ . തങ്കപ്പൻ നിർവഹിച്ചു.

വാർഡ് മെമ്പർ റാണി ടോമി പൂവത്താനിക്കുന്നേൽ, വാർഡ് സി. ഡി. എസ്. അംഗം സുധാ രാജൻ അഞ്ചാനിയിൽ , എം. എൻ. സജീവൻ മുതലകുഴിയിൽ , മനോജ്‌ ടി. ജി. തെക്കേടത്ത്‌, ജോസ് വറ്റമറ്റത്തിൽ , വി. ആർ . സനാതനൻ നായർ വില്ലാനിക്കൽ ,ഹംസക്കുട്ടി തിരുനെല്ലിയിൽ , ബിജു തുരുത്തിയിൽ എന്നിവർ സംസാരിച്ചു.

error: Content is protected !!