പാചകവാതകത്തിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു
കാഞ്ഞിരപ്പള്ളി: പാചകവാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. പൊടിമറ്റം വാതല്ലൂർ മാത്തുക്കുട്ടി (59) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാരുന്നു അത്യാഹിതം നടന്നത് . ചായ തിളപ്പിക്കുന്നതിനായി തീ കത്തിച്ചപ്പോൾ പാചകവാതകം ചോര്‍ന്നിരുന്നതിനാല്‍ അടുക്കളയില്‍ തീപിടിക്കുകയായിരുന്നു. മാത്തുക്കുട്ടിയുടെ ദേഹത്തും തീപടര്‍ന്നിരുന്നു. വീടിന്റെ ജനാലകളും കതകും അപകടത്തില്‍ തകര്‍ന്നിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് മാത്തുക്കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ: സോളി. മക്കള്‍: മെറീന, മെല്‍ബിന്‍. മരുമകന്‍: ആനന്ദ്. സംസ്‌കാരം നടത്തി.