സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിന് പുതിയ മന്ദിരം നിർമ്മിക്കും, മെയ് ഒന്നിന് തറക്കല്ലിടും, രൂപരേഖ പ്രകാശനം ചെയ്തു.

കാഞ്ഞിരപ്പള്ളി : സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിന് ടൗൺ ഹാളിനു സമീപം മൂന്നുനിലകളിലായി പുതിയ മന്ദിരം നിർമ്മിക്കും. മെയ് ഒന്നിന് ഇതിനു തറക്കല്ലിടും.

പുതുതായി വാങ്ങിയ 12 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസ്, താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു) ഓഫീസ്, പാലിയേറ്റീവ് സെന്റർ , ലൈബ്രറി ആൻഡ് റീഡിംഗ് റൂം, സോഷ്യൽ മീഡിയ എന്നിവയ്ക്കു് പ്രത്യേക മുറികളും 400 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും ഉണ്ടായിരിക്കും..

ഏരിയായിലെ 12 ലോക്കൽ കമ്മിറ്റികളുടെ പരിധിയിൽ വരുന്ന 450 Oപാർട്ടി അംഗങ്ങളിൽ നിന്നും കെട്ടിട നിർമ്മാത്തിനാവശ്യമായ തുക സമാഹരിക്കും. മുൻ നിയമസഭാംഗം കെ ജെ തോമസ് (ചെയർമാൻ), ഷമീം അഹമ്മദ്, തങ്കമ്മ ജോർജുകുട്ടി (വൈസ് ചെയർമാൻമാർ), കെ രാജേഷ് (സെക്രട്ടറി), അഡ്വ.പി ഷാ നവാസ് (ഖജാൻജി) എന്നിവർ ഭാരവാഹികളായി 501 അംഗ കമ്മിറ്റിക്ക് രൂപം നൽകി.

ഇതിന്റെ ഭാഗമായി ഫാബീസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം കെ ജെ തോമസ് ഉൽഘാടനം ചെയ്തു. തങ്കമ്മ ജോർജുകുട്ടി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എ വി റസൽ ,ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, ഏരിയാ സെക്രട്ടറി കെ രാജേഷ്, പി എസ് സുരേന്ദ്രൻ, സജിൻ വി വട്ടപ്പള്ളി, വി എൻ രാജേഷ്, കെ സി ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു. ഡിസംബറിൽ പണി പൂർത്തീകരിക്കുവാനാണ് ലക്ഷ്യം.

പുതുതായി നിർമ്മിക്കുന്ന സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിന്റെ രൂപരേഖ മുൻ എംഎൽഎ. കെ ജെ തോമസ് ജില്ലാ സെക്രട്ടറി എ വി റസലിന് കൈമാറി പ്രകാശനം ചെയ്തു.

error: Content is protected !!