KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളുടെ വീട്ടിൽ ജോസ് കെ.മാണി എം.പി.

മണിമല : കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പൊൻകുന്നം-പുനലൂർ റോഡിൽ മണിമല മെക്കാനിക്കൽ പടിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചു മരിച്ച സഹോദരങ്ങളുടെ വീട്ടിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപിയെത്തി. അപകടം ഉണ്ടാക്കിയ കാർ ഓടിച്ചിരുന്നത് ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയർ ആയിരുന്നു . സഹോദരങ്ങളായ മാത്യു ജോൺ, ജിൻസ് ജോൺ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കറിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്ത് താഴേവീട്ടിലെത്തിയ അദ്ദേഹം കുടുംബത്തോടൊപ്പം എക്കാലവും ഉണ്ടാകുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പുനൽകി.

ഇവരുടെ മാതാപിതാക്കളായ യോഹന്നാനെയും സിസമ്മയെയുമാണു ജോസ് കെ.മാണി സന്ദർശിച്ചത്. കാറോടിച്ച മകൻ കെ.എം.മാണിയെ കൂടെ കൊണ്ടുവരാമായിരുന്നില്ലേ എന്നു സിസമ്മ ചോദിച്ചു. ആ കുഞ്ഞിനു വിഷമം ഉണ്ടാകരുതെന്നും അവനെയും മക്കളെപ്പോലെ തന്നെയാണു കരുതുന്നതെന്നും സിസമ്മ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് പൊൻകുന്നം-പുനലൂർ റോഡിൽ മണിമല മെക്കാനിക്കൽ പടിയിലായിരുന്നു അപകടം.

error: Content is protected !!