KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സ്വാഗതസംഘം രൂപീകരിച്ചു.

എരുമേലി : കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ നാൽപതാമത് വാർഷികത്തോട് അനുബന്ധിച്ചു മെയ്‌ 13ന് കൊല്ലത്തു നടത്തുന്ന ജനമുന്നേറ്റ റാലിയും സമ്മേളനവും വിജയിപ്പിക്കാൻ കോട്ടയം ജില്ലയിൽ സ്വാഗതംസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റും ഈരാറ്റുപേട്ട പുത്തൻ പള്ളി ചീഫ് ഇമാമുമായ മുഹമ്മദ്‌ നദീർ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ‌ കടക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്‌ഘാടനം ചെയ്തു. ജില്ലയിൽ നിന്നും പരമാവധി പേരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.

പാങ്ങോട്.എ. ഖമറുദ്ദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തി. ടി. എം അബ്ദുൽ സലാം മൗലവി പ്രാർത്ഥന ക്ക് നേതൃത്വം നൽകി.ജില്ലാ ജനറൽ സെക്രട്ടറി പി. എ. ഇർഷാദ് സംസാരിച്ചു. സ്വാഗത സംഘo ചെയർമാനായി പി. ഇ മുഹമ്മദ്‌ സക്കീറിനെയും (ഈരാറ്റുപേട്ട )ജനറൽ കൺവീനർ ആയി മുഹമ്മദ്‌ നദീർ മൗലവിയേയും ട്രഷറർ ആയി പി. എസ്. നാസർ മൗലവിയേയും യോഗം തെരഞ്ഞെടുത്തു. ഇ. എ. നാസർ മൗലവി. അബ്ദുൽ സലാം മൗലവി ഷിഫാർ മൗലവി (രക്ഷാധികാരികൾ ). സി. എ. എം കരീം. ഹബീബ് മുഹമ്മദ്‌ മൗലവി. മുഹമ്മദ്‌ മുസ്തഫ. നിസാർ നജ്മി. അസീസ് മൗലവി ഈരാറ്റുപേട്ട (
വൈസ് ചെയർമാന്മാർ )ജലാൽ പൂതക്കുഴി. നദീം ബിൻ കരീം. നൗഫൽ മൗലവി. സഫറുള്ള മൗലവി. മുഹമ്മദ്‌ സാബിർ മൗലവി. മൻസൂർ മൗലവി. റിയാസ് മൗലവി എരുമേലി. അനസ് കോട്ടയം. ഷുക്കൂർ പാറയിൽ.സ്വാദിഖ് മൗലവി (കൺവീനർമാർ )എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!