ഈസ്റ്റർ ദിനത്തിൽ ബി.ജെ.പി നടത്തിയ സ്‌നേഹയാത്രയ്ക്ക് മറുപടിയുമായി വിഷുദിനത്തിൽ ക്രൈസ്തവ വൈദികർ ബിജെപി നേതാക്കൾക്ക് സ്നേഹവന്ദനം നൽകി
കാഞ്ഞിരപ്പള്ളി : മത സൗഹാർദം ഊട്ടിയുറപ്പിക്കുവാനും, ക്രൈസ്തവ സമൂഹത്തെ അടുത്തറിയുവാനും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം ഈസ്റ്റർ ദിനത്തിൽ ബി.ജെ.പി സംഘടിപ്പിച്ച സ്‌നേഹയാത്രക്ക് മറുപടിയുമായി വിഷുദിനത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികർ ബിജെപി നേതാക്കളുടെ ഭവനം സന്ദർശിച്ച് സ്നേഹവന്ദനം നൽകി വിഷു ആശംസകൾ നേർന്നു.
കാഞ്ഞിരപ്പള്ളി രൂപത യൂത്ത് മുവമെന്റ് ഡയറക്ടർ ഫാദർ വർഗീസ് കൊച്ചുപുരയ്ക്കൽ, തമ്പലക്കാട് പെനുവേൽ ആശ്രമം ഡയറക്ടർ ഫാദർ ജോസ് പെരുന്നിലത്ത് എന്നീ വൈദികൾ ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡണ്ട് കെ വി നാരായണന്റെ വസതി സന്ദർശിച്ച്, വിഷുക്കൈനീട്ടം സ്വീകരിച്ചു സദ്യയിൽ പങ്കെടുത്തു വിഷു ആശംസകൾ നേർന്നു.
ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വക്കറ്റ് നോബിൾ മാത്യു, ജോഷി പറയ്കാവുങ്കൽ, ഡൊമിനിക് മണ്ണംപ്ളാക്കൽ , ചാരുദാസ് എന്നിവർ അടങ്ങുന്ന സംഘമാണ് കെ വി നാരായണന്റെ ഭവനം സന്ദർശിച്ചത് . തറവാട്ടിലെ കാരണവരായ വാസുദേവൻ നമ്പൂതിരിയുടെ കയ്യിൽ നിന്നും വിഷുക്കൈനീട്ടവും വാങ്ങി വിഷു സദ്യ ഉണ്ട് ആണ് വൈദികർ വിഷു ആശംസകൾ നേർന്നത്.
ഈസ്റ്റർ ദിനത്തിൽ ബി.ജെ.പി നേതാക്കൾ ക്രൈസ്തവ വിശ്വാസികളെ കാണാൻ വീടുകളിലും മതനേതാക്കളെ കാണാൻ പള്ളികളിലും സന്ദർശനം നടത്തിയിരുന്നു.