KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നഴ്സിംഗ് വിദ്യാർത്ഥിനി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു.

പൊൻകുന്നം : മൈസൂർ മാണ്ഡ്യ നാഗമംഗലത്ത്വി വാഹനാപകടത്തിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായ ചേപ്പുംപാറ നമ്പുരക്കൽ സാനിയ മാത്യു (അക്കു 21) മരിച്ചു. നാഗമംഗലം ബി.ജി.എസ് നഴ്സിംഗ് കോളേജിലെ മൂന്നാം വർഷവിദ്യാർത്ഥിനിയായിരുന്നു സാനിയ. നാട്ടിലേക്ക് വരുന്നതിനുവേണ്ടി ബസ് കയറാൻ വരുന്ന വഴി മറ്റൊരു ബൈക്കുമായി ഇവർ സഞ്ചരിക്കുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സാനിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ചു.പിതാവ് സാബു (സി.ഐ.ടി.യു,ഹെഡ് ലോഡ് തൊഴിലാളി, കോടതിപ്പടി യൂണിറ്റ്)അമ്മ: നിഷ, സഹോദരൻ : സിബിൻ
സംസ്കാരം ശനി ഉച്ചകഴിഞ്ഞ് 1 ന് പത്തൊൻപതാം മൈൽ വാഴൂർ മൗണ്ട് കാർമ്മൽ ചർച്ച് സെമിത്തേരിയിൽ

error: Content is protected !!