അമല്‍ജ്യോതിയുടെ നാനോടെക്‌നോളജി പ്രോജക്ടിന് പേറ്റന്റ്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന് കേന്ദ്ര സർക്കാർ പേറ്റന്റ് .
വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലത്തിനെ വേര്‍തിരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ഉപകരിക്കുന്ന കണ്ടുപിടുത്തത്തിനാണ് പേറ്റന്റ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജും മഹാത്മാഗാന്ധി സര്‍വകലാശാലയും ചേർന്നുള്ള ഗവേഷണ സംഘത്തിന്റെ കണ്ടുപിടുത്തതിനാണ് പേറ്റന്റ് ലഭിച്ചത്.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ്, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാനോസെന്റര്‍ ഡയറക്ടര്‍ പ്രൊഫ. സോണി സി. ജോര്‍ജ്ജ്, തേവര സേക്രഡ്ഹാര്‍ട്ട് കോളേജ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. തോമസുകുട്ടി ജോസ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ മെംബ്രെയിനുകള്‍ വികസിപ്പിച്ചത്. പ്രസ്തുത മെംബ്രെയിനുകള്‍ പെര്‍വാപ്പറേഷന്‍ പ്രക്രിയ വഴി ജലത്തിനെ വിവിധ ഓര്‍ഗാനിക് മിശ്രിതങ്ങളില്‍ നിന്ന് വേര്‍തിരിക്കാനും ശുദ്ധീകരിക്കുവാനും സഹായിക്കുന്നു എന്ന കണ്ടുപിടുത്തത്തിനാണ് പേറ്റന്റ്. .
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ധനസഹായത്തോടെ പൂര്‍ത്തിയാക്കിയ ഗവേഷണം 2019-ലാണ് പേറ്റന്റിന് അപേക്ഷിച്ചത്.

error: Content is protected !!