വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്തു

പാറത്തോട് : പാറത്തോട് ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾ ക്ക് 6 ലക്ഷം രൂപ വകയിരുത്തി, പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്ക് ലാപ് ടോപ്പും , ഹൈസ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികൾക്ക് മേശയും കസേരയും നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജിമോൾ ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ പഠനോപകാരണത്തിന്റെ വിതരണോത്‌ഘാടനം നിർവഹിച്ചു.

സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ശ്രീ.ജോണിക്കുട്ടി മഠത്തിനകം ,സോഫി ജോസഫ് , ബീനാ ജോസഫ് , ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ ശശികുമാര്‍,ഡയസ് കോക്കാട്ട്, സിന്ധു മോഹനന്‍, ജോസ്‌ന അന്ന ജോസ്, , റ്റി.രാജന്‍ ,സുമിന അലിയാര്‍, അലിയാര്‍ കെ.യു, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്,ഷേര്‍ലി വര്‍ഗീസ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , കെ,പി സുജീലന്‍ , സെക്രട്ടറി അനൂപ് എൻ , അസിസ്റ്റന്‍റ് സെക്രട്ടറി സിന്ധുമോൾ എസ് , റബീസ് (ഹെഡ്മാസ്റ്റർ പഴുമല യൂ പി സ്കൂൾ) എന്നിവർ ആശംസ നേർന്നു.

error: Content is protected !!