ഫലവൃക്ഷതൈ വിതരണം നടത്തി

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഫല വൃക്ഷതൈ വിതരണം പദ്ധതിയുടെ തിരഞ്ഞെടുക്കപ്പെട്ട 125 ഗുണഭോക്താക്കൾക്ക് പ്ലാവ് , തെങ്ങ് , കശുമാവ് എന്നീ തൈകളുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജിമോൾ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോണിക്കുട്ടി മഠത്തിനകം ,സോഫി ജോസഫ് , ബീനാ ജോസഫ് , ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ ശശികുമാര്‍, ഡയസ് കോക്കാട്ട്, സിന്ധു മോഹനന്‍, ജോസ്‌ന അന്ന ജോസ്, , റ്റി.രാജന്‍ ,സുമിന അലിയാര്‍, അലിയാര്‍ കെ.യു, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്,ഷേര്‍ലി വര്‍ഗീസ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , കെ,പി സുജീലന്‍ , സെക്രട്ടറി അനൂപ് എൻ , കൃഷി ഓഫീസർ സബീന എം എസ് , അസ്സി.കൃഷി ഓഫീസർ നിയാസ് ,കൃഷി അസിസ്റ്റന്റ് അരുൺ വി എ എന്നിവർ ആശംസകൾ അർപ്പിച്ചു.

error: Content is protected !!