KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യൂത്ത് ബ്രിഗേഡ്സ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടം ശുചീകരിച്ചു

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ശുചീകരിച്ച് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്സ്. ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. 25ന് നടക്കുന്ന കെട്ടിട ഉദ്ഘാടനത്തിന് മുന്നോടിയായിട്ടാണ് ശുചീകരണം നടത്തിയത്.

ബ്ലോക്ക് കമ്മിറ്റിയ്ക്ക് കീഴിലെ വിവിധ മേഖലാ കമ്മിറ്റികളിൽ നിന്നായി 60 യൂത്ത് ബ്രിഗേഡ്സ്മാർ ചേർന്നാണ്
ശുചീകരിച്ചത്. ബ്ലോക്ക് പ്രസിഡന്‍റ് എസ്. ദീപു, സെക്രട്ടറി ബി. ഗൗതം, ട്രഷറർ ശ്രീകാന്ത് പി. തങ്കച്ചൻ, പി.എസ്. ശ്രീജിത്ത്, ജസ്റ്റിൻ റെജി, റോബിൻ, ജെറിൻ തുടങ്ങിയവർ നേതൃത്വം നൽകി

error: Content is protected !!