KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹന്ന ഫിലോമിൻ റോണി അന്തർദേശീയ തലത്തിൽ പുരസ്കാരം നേടി

കാഞ്ഞിരപ്പള്ളി : ഈ വർഷത്തെ ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ ഫോറം ഫോർ ഇംഗ്ലീഷ് സ്റ്റുഡന്റ്സ് സ്കോളേഴ്സ് ആൻഡ് ട്രെയിനേഴ്സ് (AIFEST) അന്തർദേശീയ തലത്തിൽ നടത്തിയ കവിത രചന മൽസരത്തിൽ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ഹന്ന ഫിലോമിൻ റോണി എ ഗ്രേഡ് കരസ്ഥമാക്കി.

‘സെലബ്രേറ്റിംഗ് വിമൻസ്ഹുഡ്’ എന്ന വിഷയത്തിൽ നടന്ന മൽസരത്തിൽ മൂന്ന് വിഭാഗങ്ങളിലായി 69 രാജ്യങ്ങളിൽ നിന്നും 1938 വിദ്യാർത്ഥികൾ പങ്കെടുത്തു. ആനക്കല്ല് കുന്നേൽ റോണി കെ ബേബിയുടെയും മെറീന മാത്യുവിന്റെയും മകളാണ് ഹന്ന ഫിലോമിൻ റോണി.

error: Content is protected !!