കാഞ്ഞിരപ്പള്ളി രൂപതാ ദിനം: ജൂബിലി തിരി കുമളിയിൽ ഏറ്റുവാങ്ങി
കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള കർമപദ്ധതികൾക്ക് തുടക്കംകുറിച്ചുകൊണ്ട് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കത്തിച്ചു നൽകിയ ജൂബിലി തിരി രൂപതാ ദിന വേദിയായ കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ എത്തിച്ചേർന്നു. മെയ് 12 ന് നടത്തപ്പെടുന്ന രൂപതാദിനത്തിന്റെ ആതിഥേയ ഫൊറോനയായ കുമളിയിലെ 9 ഇടവകകളിലെ പ്രാർത്ഥനാ വാരങ്ങൾ പിന്നിട്ട ശേഷമാണ് ജൂബിലി തിരി കുമളി ഫൊറോന പള്ളി ഏറ്റുവാങ്ങിയത് .
1977 ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലി ആചരണം ദൈവജനത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമാക്കിയുള്ള കർമ്മ പദ്ധതികളിലൂടെ മുന്നേറുന്നു . വിവിധ ഇടവകകൾ പിന്നിട്ട് കുമളിയിൽ എത്തിയ ജൂബിലിത്തിരി ഇടവക സമൂഹത്തെ പ്രതിനിധീകരിച്ച് അസിസ്റ്റൻറ് വികാരി ഫാ. ജോസ് വേലിക്കകത്ത് ,കൈക്കാരന്മാരായ സണ്ണി വെട്ടുണികൽ, ഷാജി കണ്ടത്തിൽ, മാത്തുക്കുട്ടി ഐക്കരോട്ട്, തോമസുകുട്ടി പുറപ്പൂക്കര, സണ്ണി പഴേപറമ്പിൽ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.