എരുമേലിയിൽ ശനിയാഴ്ച വനസൗഹൃദ സദസ് : മന്ത്രിമാർ പങ്കെടുക്കും..
എരുമേലി : പൂഞ്ഞാർ , കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ വനാതിർത്തികളിൽ താമസിക്കുന്നവരോട് അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ശനിയാഴ്ച വകുപ്പ് മന്ത്രി നേരിട്ട് ചോദിച്ചറിയും .. . ഇതിനായി ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുന്ന വന സൗഹൃദ സദസ് ശനിയാഴ്ച എരുമേലിയി നടക്കും.
സഹകരണ വകുപ്പ് മന്ത്രി വി എൻ. വാസവൻ, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. വാവർ പള്ളി ഓഡിറ്റോറിയത്തിൽ ഉച്ചക്ക് ശേഷം മൂന്നിനും നാലിനുമായാണ് പരിപാടി നടക്കുന്നത് . മൂന്ന് മണിക്ക് വനം മന്ത്രിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചയ്ക്ക് ശേഷം നാലിന് പൊതുയോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. ചീഫ് ലൈഫ് വാർഡൻ ഗംഗാ സിങ്, ഫോറസ്റ്റ് അഡീഷണൽ ചീഫ് കൺസർവേറ്റർ ഡോ. പി പുകഴേന്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി ബിന്ദു, കോട്ടയം ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ പി പി പ്രമോദ്, ഹൈറേഞ്ച് സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ആർ എസ് അരുൺ, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, കോട്ടയം ഫോറസ്റ്റ് ഇൻസ്‌പെക്ഷൻ ആൻഡ് ഇവാല്യൂവേഷൻ കൺസർവേറ്റർ എം നീതുലക്ഷ്മി, ജില്ലാ പോലിസ് ചീഫ് കെ കാർത്തിക്ക്, കോട്ടയം ഡിഎഫ്ഒ എൻ രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, എൻസിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, കേരള കോൺഗ്രസ് ജെ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ജോർജ്, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സാജൻ അലക്കുളം, ജെഡിഎസ് ജില്ലാ പ്രസിഡന്റ് എം റ്റി കുര്യൻ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് ജിയാഷ് കരീം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, ഫോറസ്റ്റ് പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളുമായി നടത്തുന്ന ചർച്ചയ്ക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, എരുമേലി, മുണ്ടക്കയം, കോരുത്തോട്, മണിമല പഞ്ചായത്ത് പ്രസിഡന്റുമാരായ മറിയാമ്മ സണ്ണി, രേഖാ ദാസ്, ശ്രീജ ഷൈൻ, ജെയിംസ് പി സൈമൺ തുടങ്ങിയവർ നേതൃത്വം നൽകും.