സി.ബി.എസ്.ഇ 10, പ്ലസ് ടു പരീക്ഷകളിൾ ആനക്കല്ല് സെന്റ് ആന്റണീസിന് മികച്ച വിജയം; പ്ലസ് ടു പരീക്ഷയിൽ 98 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വൺ നേടി
കാഞ്ഞിരപ്പള്ളി : സി.ബി.എസ്.ഇ 10, പ്ലസ് ടു പരീക്ഷകളിൽ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന് നൂറു ശതമാനം വിജയം. പ്ലസ് ടുവിൽ 706 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതില്‍ 98 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ വൺ ലഭിച്ചു.
സയൻസ് വിഭാഗത്തിൽ ജോൺ ഫെലിക്‌സ് 97.6 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനം നേടി. മീര മരിയ ജോസഫ്, സോജ എസ്.ജെ എന്നിവര്‍ 97.4 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനവും മീര ശശികുമാര്‍, അഥീനാ വിനോജി, ഗൗരി ഗോപകുമാര്‍ എന്നിവര്‍ 97 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനവും നേടി.
കൊമേഴ്‌സ് വിഭാഗത്തില്‍ സൈനബ് സിറാജ് 97 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനവും മരിയ ജാക്കോ 96 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനവും സി.എസ്. ഇന്ദുലേഖ 95 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹുമാനിറ്റീസ് വിഭാഗത്തില്‍ ദിവ്യ ഷിബു 98.2 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തും നമിത അന്നു സിജോ 95.6 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനത്തും ശ്രേയ എസ് 95 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനത്തുമെത്തി.
കെമിസ്‌ട്രിക്ക് 8 പേര്‍ക്കും ബയോളജിക്ക് 5 പേര്‍ക്കും കമ്പ്യൂട്ടര്‍ സയന്‍സിന് 3 പേര്‍ക്കും ബിസിനസ്സ് സ്റ്റഡീസിന് 4 പേര്‍ക്കും സോഷേ്യാളജിക്ക് 2 പേര്‍ക്കും മാത്തമാറ്റിക്‌സ്, ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടീസസ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഒരാള്‍ക്കു വീതവും നൂറില്‍ നൂറ് മാര്‍ക്കും ലഭിച്ചു.
പത്താം ക്ലാസ്സില്‍ പരീക്ഷ എഴുതിയ 233 വിദ്യാര്‍ത്ഥികളില്‍ 20 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു. 99.2 ശതമാനം മാര്‍ക്കോടെ കെവിന്‍ ജിയോ ജോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 98.2 ശതമാനം മാര്‍ക്കോടെ അന്ന ബോബി രണ്ടാം സ്ഥാനവും 97.8 ശതമാനം മാര്‍ക്കോടെ മിന്‍ഹ സുഹറ ഫൈസല്‍ മൂന്നാം സ്ഥാനവും നേടി. മലയാളം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മാത്തമാറ്റിക്‌സിന് ഒരാള്‍ക്കും നൂറില്‍ നൂറ് മാര്‍ക്ക് ലഭിച്ചു.