KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തൊഴിൽമേള

ഏന്തയാര്‍:എസ്.എന്‍.ഡി.പി.ശാഖയുടെയും,സഹസ്ര ഗ്രൂപ്പും സംയുക്തമായി ശനിയാഴ്ച രാവിലെ ഒൻപത് മുതല്‍ തൊഴിൽമേള നടത്തും. ഏന്തയാര്‍ എസ്.എന്‍.ഡി.പി ഹാളിലാണ്  തൊഴിൽമേള മേള ഒരുക്കിയിരിക്കുന്നത്. 
പ്രമുഖ കമ്പനികളായ ട്രാന്‍സോര്‍, ഐസി.ഐസി.ബാങ്ക്,എ.വൈ.ടെക്,കോനാട്ട് ഗ്രൂപ്പ്,റിലയന്‍സ്,ജിയോ തുടങ്ങി നിരവധി കമ്പനികളുടെ  പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും.
എസ്.എസ്.എല്‍.സി.,പ്ലസ്ടു, ബിരുദം,ബിടെക്,പി.ജി. യോഗ്യതയുളളവര്‍ക്ക് മേളയിൽ എത്തിച്ചേരാമെന്നും ഭാരവാഹികള്‍ അറിയിച്ചു.മേള കോട്ടയംജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ്  സി.എന്‍.വിശ്വനാഥന്‍,യൂണിയന്‍ കൗണ്‍സിലര്‍  എ.കെ.രാജപ്പന്‍,അംഗം ഷിബി പാലൂര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!