KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കളഞ്ഞുകിട്ടിയ പണം തിരികെ നൽകി ലോട്ടറി വില്പനക്കാരി മാതൃകയായി

പൊൻകുന്നം : റോഡിൽ കിടന്നുകിട്ടിയ 41,000 രൂപ ഉടമക്കു തിരികെ നൽകി വനിതാ ലോട്ടറിത്തൊഴിലാളി മാതൃകയായി. ബുധനാഴ്ച രാവിലെ ഏഴരയോടെ പൊൻകുന്നത്ത് പാലാ റോഡിൽ തിരുക്കുടുംബ ദേവാലയത്തിനു മുൻവശം സംസ്ഥാന പാതയിൽ നിന്നാണ് ഇവിലെ ലോട്ടറി വ്യാപരം നടത്തിവരുന്ന തിടനാട് പുന്നശ്ശേരി വീട്ടിൽ ബിൻസിക്ക് പണപ്പൊതി ലഭിച്ചത്. വാഹനത്തിൽ നിന്നും ഇറങ്ങിയ വഴി ചന്ദ്രബാബുവിന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടതായിരുന്നു പണം.

പൊൻകുന്നം പോലീസ് സ്‌റ്റേഷനിൽ പണവുമായെത്തിയ ബിൻസി ഇവിടെയെത്തിയ ചന്ദ്രബാബുവിന് തുക കൈമാറി.

error: Content is protected !!