സിബിഎസ്‌സി പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ: കൊല്ലമുള ലിറ്റിൽ ഫ്ളവർ പബ്ലിക് സ്‌കൂളിന് മികച്ച വിജയം.
മുക്കൂട്ടുതറ : കൊല്ലമുള ലിറ്റിൽ ഫ്ളവർ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന് സിബിഎസ്‌സി പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 70 കുട്ടികളിൽ 53 പേർ ഡിസ്റ്റിങ്ഷൻ നേടി.17 കുട്ടികൾ ഫസ്റ്റ് ക്ലാസ് നേടി വിജയിച്ചു.
സയൻസ് വിഭാഗത്തിൽ 452 മാർക്ക് നേടി അസ്‌ന അഷറഫ് , റ്റാനിയ സിജോ ,അമൽ ജോബി എന്നിവർ ഒന്നാം സ്ഥാനവും 451 മാർക്ക് നേടി എഡ്വിൻ ബിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കോമേഴ്‌സ് വിഭാഗത്തിൽ 480 മാർക്ക് നേടി വർഷ മരിയ ജോസഫ് ഒന്നാം സ്ഥാനവും 467 മാർക്ക് നേടി ഗൗതം കെ രാജൻ ,സൽമാൻ ഹമീദ് എന്നിവർ രണ്ടാം സ്ഥാനവും നേടി. കമ്പ്യൂട്ടർ സയൻസ് ,ബിസിനസ് സ്റ്റഡീസ് വിഷയങ്ങൾക്ക് ഓരോ കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു.
പത്താം ക്ലാസ് പരീക്ഷ എഴുതിയ 103 കുട്ടികളിൽ 54 പേർ ഡിസ്റ്റിങ്ങ്ഷനോടെയും ,49 കുട്ടികൾ ഫസ്റ്റ് ക്ലാസ്സോടെയും വിജയിച്ചു. അഞ്ചു കുട്ടികൾ സോഷ്യൽ സയൻസിനും നാലുകുട്ടികൾ മലയാളത്തിനും നൂറ് മാർക്ക് നേടി. ലിയാ തെരേസ ബിനോയി 490 മാർക്കോടെ ഒന്നാം സ്ഥാനവും നേഹ എൽസ ബിജു 485 മാർക്കോടെ രണ്ടാം സ്ഥാനവും നേടി. അഭിമാനകരമായ മികച്ച വിജയം കൈവരിച്ച കുട്ടികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജർ റവ .ഫാ .മാത്യു പനക്കക്കുഴി, സ്കൂൾ പ്രിൻസിപ്പൽ റവ .ഫാ സോജി ചെറുശ്ശേരിൽ ,പി ടി എ ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.