KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി നിർമല സ്കൂളിൽ മികച്ച വിജയം.

എരുമേലി : എസ്എസ്എൽസി സിബിഎസ്‌സി പരീക്ഷയിൽ എരുമേലി നിർമല പബ്ലിക് സ്‌കൂളിന് നൂറുമേനി  വിജയം. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചതിനൊപ്പം 14 പേർക്ക് ഡിസ്റ്റിംഗ്ഷനും 18 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. കോവിഡ് കാല പ്രതിസന്ധികൾ തരണം ചെയ്ത് മികച്ച അദ്ധ്യാപനവും പരിശീലനവും ആണ് അഭിമാനർഹമായ വിജയം നേടാനായതെന്ന് സ്കൂൾ പിടിഎ കമ്മറ്റി പറഞ്ഞു. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പ്രിൻസിപ്പൽ സിസ്റ്റർ വിൻസി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസി മരിയ, മാനേജർ സിസ്റ്റർ അലീസിയ, പിടിഎ പ്രസിഡന്റ് ബോസ് ഉറുമ്പിൽ എന്നിവർ അനുമോദിച്ചു

error: Content is protected !!