KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിബിഎസ്ഇ 10, 12 പരീക്ഷകളിൽ സെന്റ് ജോസഫ് പബ്ലിക് സ്കൂളിന് 100% വിജയം ; 12ആം ക്ലാസ്സിൽ ആറ്‌ പേർക്ക് ഫുൾ എ വൺ..

കാഞ്ഞിരപ്പള്ളി സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ നൂറുശതമാനം വിജയം നേടി. പത്താം ക്ലാസിലെ 78 കുട്ടികളിൽ 11 പേർക്ക് 90 ശത മാനത്തിൽ മുകളിൽ മാർക്കും 37 പേർക്ക് ഡിസ്റ്റിങ്ഷനും 30 പേർ ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. അലീഷ റെജി, ഫഹീമ താഹ, റോസ് മരിയ സെബാസ്റ്റ്യൻ എന്നിവർ എല്ലാം വിഷയങ്ങൾ ക്കും എ വൺ ഗ്രേഡ് നേടി. ഏഴു കുട്ടികൾക്ക് മലയാളത്തിനും ഒരു കുട്ടിക്ക് സോഷ്യൽ സയൻസിനും നൂറിൽ നൂറ് മാർക്കും ലഭിച്ചു.

പന്ത്രണ്ടാം ക്ലാസിലെ 60 കുട്ടി കളിൽ 16 പേർക്ക് 90 ശതമാനത്തിൽ മുകളിൽ മാർക്കും 38 പേർ ക്ക് ഡിസ്റ്റിങ്ഷനും ആറ് പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. രേവതി കൃഷ്ണ, സർഫ്രാസ് ഫിറോസ് ഫാസിൽ, അസബ് എസ്. കമാൽ, നയന റെജി, അസ്ലം ബിജി കമാൽ, ആസിം മുഹമ്മദ് ബഷീർ എന്നിവർ എല്ലാം വിഷയ ങ്ങൾക്കും എ വൺ ഗ്രേഡ് നേടി. രേവതി കൃഷ്ണയ്ക്ക് ബിസിന സ് സ്റ്റഡീസ്, ഇൻഫോർമാറ്റിക് സ് പ്രാക്ടീസസ് എന്നിവയ്ക്കും സർഫാർസ് ഫിറോസ് ഫാസിൽ കെമിസ്ട്രിക്കും നൂറിൽ നൂറ് മാർ ക്കും നേടി. മികച്ച വിജയം കൈവ രിച്ച കുട്ടികളെ മാനേജ്മെന്റും പി ടിഎയും അഭിനന്ദിച്ചു.

error: Content is protected !!