അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ ചിലവിൽ എരുമേലിയിൽ കുളം കഴിക്കുന്നു..

എരുമേലി : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിൽ ഭാവിയിലേക്ക് ജലം കരുതലായി സംരക്ഷിക്കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് അമൃത് സരോവർ. 2022 ഏപ്രിൽ 24 ന് പഞ്ചായത്തിരാജ് ദിനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി എരുമേലി ഗ്രാമപഞ്ചായത്തിൽ 23 ആം വാർഡിൽ കനകപലം-വെച്ചൂച്ചിറ റോഡിനോട് ചേർന്നുള്ള വനഭൂമിയിലാണ്   30 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും 30 ലക്ഷം രൂപ മുടക്കി കുളം നിർമ്മിക്കുന്നത്. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്ത്‌ 10 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

മൂവായിരത്തോളം തൊഴിൽദിനങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്.

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി മറിയാമ്മ സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി അജിത രതീഷ് ഉദ്ഘാടനം നിർവഹിച്ചു

ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീ ഫൈസൽ സാലി സ്വാഗതം അശ്വസിച്ച യോഗത്തിൽ എരുമേലി റേഞ്ച് ഓഫീസർ ശ്രീ ജയൻ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ കൃഷ്ണകുമാർ,  ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ ഗോപിദാസ് ശ്രീനിപുരം വാർഡ് മെമ്പർ വി ഐ അജി എന്നിവർ സംസാരിച്ചു.കനകപലം വാർഡ് മെമ്പർ സുനിൽ മണ്ണിൽ, ബ്ലോക്ക്‌ ജോയിന്റ് ബി ഡി ഒ ശ്രീ സിയാദ്, വി ഇ ഒ സന്തോഷ്‌, എ ഇ മാരായ രഹന,സജിത്ത് ഓവർസീർ ജിനേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു എരുമേലി ഗ്രാമപഞ്ചായത്ത് വി ഇ ഒ ശ്രീ അജേഷ് യോഗത്തിന് നന്ദി പറഞ്ഞു.

error: Content is protected !!